Sunday, May 5, 2024
keralaNews

ഇനി മുതല്‍ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കില്‍ ഇരുചക്ര വാഹനമോടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ട്മാകും.

 

ഇനി മുതല്‍ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കിലും ഇരുചക്ര വാഹനമോടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ട്മാകും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണ് ഈ നടപടിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ എം.ആര്‍ അജിത്കുമാര്‍ അറിയിച്ചു.

പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് 1000 രൂപയീടാക്കാനാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇത് 500 ആയി കുറച്ചിട്ടുണ്ട്. അതേസമയം, മൂന്നുമാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴയടച്ചാലും ഡ്രൈവറെ റിഫ്രഷര്‍ കോഴ്സിനു അയക്കാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നിയമപ്രകാരം സാധിക്കും.
നേരത്തെ, ഈ വ്യവസ്ഥകളെല്ലാം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നടപ്പിലാക്കിയിരുന്നുവെന്നും അപ്പോള്‍, ഹെല്‍മറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകടമരണ നിരക്ക് 40 ശതമാനത്തോളം കുറയുകയും ചെയ്തുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു.