Tuesday, May 14, 2024
keralaNews

റോഡ് തകര്‍ന്നു കുളമായി …….വാഹന -കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി ചേനപ്പാടി റോഡ്.

വാഹന – കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്ന നാട്ടുകാര്‍ക്ക് ദുരിതമായിത്തീര്‍ന്നു.കടവനാല്‍കടവ് പാലത്തിനും -ചേനപ്പാടി പള്ളിപടിക്കും ഇടയിലുള്ള റോഡാണ് പൂര്‍ണമായി തകര്‍ന്നിരിക്കുന്നത്.മഴക്കാലം ആരംഭിച്ചപ്പോള്‍ തകര്‍ന്ന റോഡിലെ അപകടകരമായ കുഴികള്‍ അടയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.നൂറു കണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയിലെ ബസ് സര്‍വ്വീസ് അടക്കം നടത്തുന്ന പ്രധാന
റോഡാണ് കുളമായി കിടക്കുന്നത്.പുനലൂര്‍ മൂവാറ്റുപുഴ നാഷണല്‍ ഹൈവേയിലേക്ക് എത്തിച്ചേരുന്ന ഈ റോഡ് തകര്‍ന്നതോടെ യാത്രക്കാരും പ്രതിസന്ധിയിലാണ്.റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ടെ വരെ നാട്ടുകാര്‍ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
വീതി കുറഞ്ഞ റോഡായതിനാല്‍ കുഴികളൊഴിവാക്കി വാഹനമോടിച്ചാല്‍ അപകടം ഉറപ്പാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വികസനത്തിന്റെ പേരില്‍ വെറുതെ ലക്ഷങ്ങള്‍ ചിലവഴിക്കുന്നവര്‍ ചേനപ്പാടി റോഡിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.