Thursday, May 2, 2024
HealthNewsworld

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി ഗവേഷകര്‍.

മനുഷ്യ ശരീരത്തില്‍ പുതിയ അവയവം ഉണ്ടെന്ന കണ്ടെത്തലുമായി ഗവേഷകര്‍. നെതര്‍ലന്‍ഡ്‌സ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍. പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ സംബന്ധിച്ച ഗവേഷണത്തിനിടയിലാണ് പുതിയ അവയവം ഗവേഷകര്‍ കണ്ടെത്തിയത്.മൂക്കിനു പിന്നിലായുള്ള ഭാഗത്ത് വളരെ ചെറിയ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ കോശങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയിക്കിടെ പുതിയ ഉമീനീര്‍ ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.
1.5 ഇഞ്ചോളം വലുപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. ട്യൂബേറിയല്‍ ഉമിനീര്‍ ഗ്രന്ഥികള്‍ എന്നാണ് പുതുതായി കണ്ടെത്തിയ ഗ്രന്ഥികള്‍ക്ക് പേരിട്ടിരിക്കുന്നത്.ടോറസ് ടൂബേറിയസ് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഇവയ്ക്ക് ഈ പേര്.ക്യാന്‍സര്‍ ചികിത്സയ്ക്കായി റേഡിയോ തെറാപ്പി ചെയ്യുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനായി ഈ മൂന്ന് സെറ്റ് ഉമിനീര്‍ ഗ്രന്ഥികള്‍ക്കും സംരക്ഷണം ഒരുക്കിയ ശേഷം റേഡിയേഷന്‍ നല്‍കുകയായിരുന്നു ഡോക്ടര്‍മാര്‍ ഇതുവരെ ചെയ്തിരുന്നത്.ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് റേഡിയേഷനിലൂടെ കേടുപാടുകള്‍ സംഭവിച്ചാല്‍ രോഗികള്‍ക്ക് പിന്നീട് ഭക്ഷണം കഴിക്കാനും വിഴുങ്ങാനും സംസാരിക്കാനും തടസ്സം നേരിട്ടേക്കാം. എന്നാല്‍ നാലാമതൊരു സെറ്റ് ഗ്രന്ഥികളുടെ സാന്നിധ്യത്തെപ്പറ്റി അറിയാതിരുന്നതിനാല്‍ ഇക്കാലമത്രയും ഇവിടെയും റേഡിയേറ്റ് ചെയ്തിരുന്നു.പി. എസ്. എം. എ പി. എ. ഇ സി. ടി പരിശോധനയിലാണ് പുതിയ ഗ്രന്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.