Wednesday, May 8, 2024
keralaNews

കാരറ്റ്,ഉരുളകിഴങ്ങ്,വെളുത്തുള്ളി,സവോള,ഉള്ളി തുടങ്ങി പച്ചക്കറി വില കുതിച്ചുയരുകയാണ്.

പച്ചക്കറി വില കുതിച്ചുയരുകയാണ് . കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായിരിക്കുകയാണ് ഇപ്പോള്‍ വില. കാരറ്റിനാണ് ഏറ്റവും കൂടിയ വിലയുള്ളത്. കിലോയ്ക്ക് 40 ല്‍ താഴെ നിന്നിരുന്ന കാരറ്റ് വില ഇപ്പോള്‍ മൂന്ന് മാസമായി 100 രൂപയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കൂടാതെ വില നല്ല കുറവായിരുന്ന ഉരുളകിഴങ്ങിനും വില കുതിച്ചു. കിലോയ്ക്ക് അറുപത് രൂപയാണ് ഇപ്പോള്‍ ഉരുളകിഴങ്ങിന് വില.

തമിഴ്‌നാട്, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ അധികമായും വരുന്നത്. കൊവിഡ് കാലം വന്നതോടെ പകുതിയിലേറെപ്പേര്‍ കാര്‍ഷിക മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. തമിഴ്‌നാട്ടിലും ഇതരസംസ്ഥാനങ്ങളിലും ഉണ്ടായ മഴയും കൃഷി നാശവും പച്ചക്കറിയുടെ ലഭ്യതയില്‍ ഇടിവ് ഉണ്ടാക്കി. വെളുത്തുള്ളിക്ക് മാസങ്ങളായി 140 രൂപയാണ് വില. ഒരു മാസം മുമ്പ്് വരെ 5 കിലോ സവാള 100 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. എന്നാല്‍ ഇപ്പോള്‍ കിലോയ്ക്ക് 90 100 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളിലും വില കുതിക്കുകയാണ്.