Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ന്യോള്‍ ‘ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് ശക്തിപ്പെടാനും,മഴയ്ക്ക് സാധ്യതയേറാനും കാരണം.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമായിരിക്കും ഞായറാഴ്ച മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കി, കോഴിക്കോട്,മലപ്പുറം, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ ദേശീയ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശ്ശൂരില്‍ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളില്‍ എത്തുക.കേരളത്തിന് പടിഞ്ഞാറന്‍ കടലില്‍ 50 – 55 കിലോമീറ്റര്‍ വരെയും കരയില്‍ ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 45 – 50 വരെ വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട്. കടല്‍ക്ഷോഭം ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.