Monday, May 6, 2024
keralaNews

നടിയെ ആക്രമിച്ച കേസ് ;കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരായി.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബി ഐ കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍ 300 ല്‍ അധികം സാക്ഷികളുള്ളതില്‍ 178 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം കോടതി ആവശ്യപെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി അക്രമത്തിനിരയാകുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.