Saturday, May 18, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസമായി തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പവന് 200 രൂപ കുറഞ്ഞ് 32,880 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പവന് 640 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ കുത്തനെ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.