Tuesday, May 7, 2024
keralaNewsworld

സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി; ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാമെന്ന വാഗ്ദാനവും നല്‍കി.

റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെ ഇസ്രയേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന്‍ ടെലിഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറല്‍ ജൊനാദന്‍ സഡ്കയും സംഭാഷണത്തില്‍ പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥന്‍ ഇരുവരുടെയും സംഭാഷണം തര്‍ജമ ചെയ്തു.സന്തോഷിനോടും മകന്‍ അഡോണിനോടും മറ്റു കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവന്‍ ജനങ്ങളുടെയും അനുശോചനം അറിയിച്ച പ്രസിഡന്റ് കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി.സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചപ്പോള്‍ എപ്പോള്‍ വേണമെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാമെന്നും പ്രസിഡന്റ് അറിയിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. അവിടെ എത്തുമ്പോള്‍ നേരില്‍ കാണാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. 15 മിനിറ്റ് സംഭാഷണം നീണ്ടുനിന്നു.