Connect with us

Hi, what are you looking for?

india

ഗുസ്തി താരങ്ങളുടെ ഹര്‍ജി: കേസ് നിരീക്ഷിക്കാനാവില്ലെന്ന് സുപ്രീം കോടതി

ദില്ലി: ഗുസ്തിതാരങ്ങളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി കൂടുതല്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പരാതിക്കാര്‍ക്ക് എന്തെങ്കിലും വിഷയം ഉയര്‍ന്നാല്‍ മജിസ്‌ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഹര്‍ജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബ്രിജ് ഭൂഷണിന് വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരായത്. തന്നെ കക്ഷി ചേര്‍ക്കാതെയാണ് ഹര്‍ജി നല്‍കിയതെന്ന് ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് വാദിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയുള്ള മൊഴി രേഖപ്പെടുത്തിയോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിക്കും കേസിലെ മറ്റ് പരാതിക്കാര്‍ക്കും സുരക്ഷ നല്‍കിയെന്നും കേന്ദ്രം അറിയിച്ചു.
നിയമപ്രകാരം മൊഴി രേഖപ്പെടുത്തിയത് 4 പേരുടെ മാത്രമാണെന്ന് പരാതിക്കാര്‍ പറഞ്ഞു. ബ്രിജ്ഭൂഷണ്‍ എല്ലാ ദിവസവും ടിവിയില്‍ സംസാരിച്ച് താരമാകുന്നു. പരാതിക്കാരുടെ പേര് ബ്രിജ്ഭൂഷണ്‍ വിളിച്ചു പറയുന്നു. കോടതി ഉത്തരവ് നല്‍കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു. മരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍െ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തര്‍ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .