Connect with us

Hi, what are you looking for?

News

ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരത്തില്‍ രണ്ടാം സ്ഥാനം

ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചിയോട്ട മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. മലയാളി നാവികന്‍ അഭിലാഷ് ടോമി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് അഭിലാഷ് ടോമി. ഫ്രാന്‍സിലെ സാബ്ലെ ദോലനില്‍ നിന്ന് യാത്ര തിരിച്ചത് കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ കിഴ്സ്റ്റന്‍ നോയിഷെയ്ഫരന്‍. 16 പേരുമായി ആരംഭിച്ച റേസില്‍ മൂന്ന് പേര്‍ മാത്രമാണ് ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിത കിഴ്സ്റ്റന്‍ നോയിഷെയ്ഫറിനു വന്‍ വന്‍ സ്വീകരണമാണു സംഘാടകര്‍ നല്‍കിയത്. അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടാവുകയെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗുഗന്‍ബര്‍ഗര്‍ വളരെ പിന്നിലാണ്.ഇദ്ദേഹം ഫിനിഷ് ചെയ്യാന്‍ 15 ദിവസത്തിലേറെ എടുത്തേക്കും.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : പോലീസുകാരന്‍ പെട്രോള്‍ പമ്പില്‍ കയറി ഇന്ധം അടിച്ചതിന് ശേഷം മുഴുവന്‍ പണവും നല്‍കാതെ പോകുമ്പോള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ പമ്പിലെ ജോലിക്കാരനെ പോലീസുകാരന്‍ കാറ് ഇടിച്ച് ബോണറ്റില്‍ കിടത്തി കൊണ്ടുപോയ...