Sunday, May 5, 2024
keralaNews

വിധി അല്‍പസയമത്തിനകം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തി

വിധി അല്‍പസയമത്തിനകം. വിധി കേള്‍ക്കാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയിലെത്തി. കോടതിയും പരിസരവും വന്‍ സുരക്ഷാവലയത്തിലാണ്. ബാരിക്കേഡുകള്‍ ഉയര്‍ത്തിയും കൂടുതല്‍ പൊലീസിനെ വിന്യസിച്ചും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കോടതിയിലും പരിസരത്തും ഡോഗ് സ്്‌ക്വോഡുകള്‍ പരിശോധന നടത്തി. കുറവിലങ്ങാട് മഠത്തില്‍വെച്ച് 2014 മുതല്‍ 2016വരെ കന്യാസ്്ത്രീയെ 13 തവണ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.