Friday, May 10, 2024
keralaNews

മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ദിലീപ് അറിയിച്ചിരുന്നു. ദിലീപും, സഹോദരന്‍ അനൂപും, സഹോദരി ഭര്‍ത്താവ് സുരാജും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. അതേസമയം ഇന്നലെ ദിലീപിന്റെ വീട്ടിലും ഓഫീസിലും സഹോദരന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് ഗുരുതര കുറ്റകൃത്യമാണെന്ന വിലയിരുത്തലിലാണ് ദിലീപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബൈജു പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.