Sunday, May 5, 2024
keralaNews

തിരുനക്കര തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

കോട്ടയം: തിരുനക്കര പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. കാണിക്കവഞ്ചി തകര്‍ത്ത് പണം അപഹരിച്ചു.
ക്ഷേത്രത്തിലെ ഗണപതി കോവിലിനു മുന്നിലെ കാണിക്കവഞ്ചിയില്‍ നിന്നാണ് പണം കവര്‍ന്നത്.ചില്ലറത്തുട്ടുകള്‍ ക്ഷേത്രത്തിനു മുന്നില്‍ ഉപേക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയില്‍ നിന്നും പണം കവര്‍ന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് കാണിക്കവഞ്ചി തകര്‍ന്നത് കണ്ടെത്തിയത്. തുടര്‍ന്നു വിവരം കോട്ടയം വെസ്റ്റ് പൊലീസില്‍ അറിയിക്കുകായായിരുന്നു.