എരുമേലിയിൽ ആദ്യ മഴ പെയ്തു

എരുമേലി: ഈ വർഷത്തെ ആദ്യത്തെ വേനൽ മഴ എരുമേലിയിൽ പെയ്തു. മുൻകാലങ്ങളിൽ ശബരിമല തീർത്ഥാടനത്തിനിടയിൽ മഴ പെയ്തിരുന്നുവെങ്കിലും ഇക്കൊല്ലം അതും ഉണ്ടായില്ല. അതിന് പകരമാണ് ഇന്നത്തെ വേനൽ മഴയെന്നും നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം ആണ് മഴ പെയ്തത്. ഇന്ന് പെയ്ത മഴയിൽ പൊടി ഒന്ന് ശമിച്ചതായും നാട്ടുകാർ പറഞ്ഞു. ജലാശയങ്ങളിൽ വെള്ളം കുറഞ്ഞ സമയത്താണ് ഇന്നത്തെ മഴ. പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നതിനിടെയിലാണ് മഴ. ആറ്റിലും – തോട്ടിലും വലിയ ഒഴുക്ക് ഉണ്ടായില്ലെങ്കിലും അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ചെറിയ തോതിൽ ഒഴുകി തുടങ്ങി. എന്നാലും ജലാശയങ്ങൾ സമ്പൂർണ്ണമായി വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.