Connect with us

Hi, what are you looking for?

kerala

സൗഹൃദ സംഗമഭൂമിയിൽ ചന്ദനക്കുടം ഘോഷയാത്ര 

jishamol p.s
എരുമേലി: മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതി സൗഹൃദ സംഗമ ഭൂമിയിൽ നിന്നും ചന്ദനക്കുടം ഘോഷയാത്ര.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ,ചെണ്ടമേളവും ശിങ്കാരിമേളവും ബാൻഡ് മേളവും കഥകളിയും കൂട്ടക്കാവടിയുമെല്ലാം ചന്ദനക്കുടത്തിന് മികവേകി.പ്രത്യേക കലാവിരുന്നായ ഉലക്ക നിർത്തവും മുറം ഡാൻസും  കുടം ഡാൻസും ചിത്രശലഭവുമെല്ലാം ചന്ദനക്കുട്ടന് ദൃശ്യ കലാവിരുന്നായി. മാപ്പിളപ്പാട്ടുകൾ കൊണ്ട് മ്യൂസിക്കൽ ഫ്യൂഷൻ ചന്ദനക്കുടം എരുമേലി ഇളക്കിമറിച്ചു . ശരണമന്ത്രധ്വനിയകൾ ഉയരുന്ന പുണ്യഭൂമിയിൽ മാപ്പിളപ്പാട്ടുകളുടെ ഈരടികൾക്ക് ജനങ്ങൾ താളം പിടിച്ചതും  ശ്രദ്ധയായി.ദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ചന്ദനക്കുടം കാണാനെത്തിയത്.
കൊട്ടക്കാവടിയും -പൂക്കാവടയും ചന്ദനക്കുട ഘോഷയാത്രയ്ക്ക് അഴകായി മാറി.
ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് അമ്പലപ്പുഴ പേട്ടസംഘവും,ജമാഅത്ത് ഭാരവാഹികളും , വിവിധ മതസമുദായിക സംഘടന നേതാക്കളും ഒരുമിച്ച് നടത്തിയ സൗഹൃദ സംഗമം ശ്രദ്ധേയമായി.ജമാഅത്ത് പ്രസിഡന്റ് പ്രിയ ഇർഷാദ് അധ്യക്ഷത വഹിച്ച സൗഹൃദ സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എസ് എസ് ജീവൻ ഉദ്ഘാടനം ചെയ്തു.എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി, കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റൽ ജോയിൻറ് ഡയറക്ടർ റവ ഫാദർ തോമസ് മതിലകത്ത് , ദേവസം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ബി. സുനിൽ,ജമാഅത്ത് വൈസ് പ്രസിഡന്റ് വി പി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
തുടർന്ന് പള്ളി അങ്കണത്തിൽ നടന്ന ചന്ദനഘോഷയാത്ര സമ്മേളനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി പി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.എരുമേലിയിലെ ചന്ദനക്കുട ഘോഷയാത്രയും –  മതസൗഹാർദവും ദേശീയതയ്ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഒരു നാടിൻെറ ഉന്നതമായ സാമൂഹിക ബോധമാണ് ആ നാടിനെ മാതൃകയാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട എംപി ആന്റോ ആന്റണി, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ,പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ ആർ തങ്കപ്പൻ , ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ്  സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്,എരുമേലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, പി എ ഷാനവാസ്, ജസ്ന നജീബ്, വി ഐ അജി, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം എം എസ് മോഹന്‍, കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സക്കറിയ ഡൊമിനിക്, കെ പി എം  എസ് എരുമേലി യൂണിയൻ സെക്രട്ടറി എസി അനിൽ ,അയ്യപ്പ സേവാസംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയൻ എരുമേലി,ശബരിമല സേവാ സംഘം സംസ്ഥാന സെക്രട്ടറി എസ് മനോജ്, കേരള വെള്ളാള മഹാസഭ പ്രസിഡന്റ്  വിജയൻ പിള്ള ,  കേരള വിശ്വകർമ്മ മഹാസഭ പ്രസിഡന്റ്  ഹരിദാസ് നീലകണ്ഠൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ്  മുജീബ് റഹ്മാൻ , വ്യാപാര വ്യവസായി സമിതി എരുമേലി യൂണിറ്റ് സെക്രട്ടറി പി ആർ ഹരികുമാർ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചന്ദനക്കുട ഘോഷയാത്ര വെളുപ്പിനെ രണ്ടരയോടെ തിരികെ പള്ളി അങ്കണത്തില്‍ സമാപിക്കും

You May Also Like

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....