Monday, May 6, 2024
keralaLocal NewsNews

എരുമേലിയിൽ അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

എരുമേലി: എരുമേലി ചരളയിൽ അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ സ്വദേശി ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിർത്തിയിട്ട കാറിൽ അവശ നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാഹനത്തിൻ്റെ ഗ്ലാസ് തകർത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവൺമെൻ്റ് ആശുപത്രിയിൽ.