Wednesday, April 24, 2024
keralaLocal NewsNews

എരുമേലിയിൽ ഫർണ്ണീച്ചർ നിർമ്മിക്കുന്ന കടയിൽ തീ പിടിത്തം

എരുമേലി:എരുമേലിയിൽ ഫർണ്ണീച്ചർ നിർമ്മിക്കുന്ന കടയിൽ തീ പിടിത്തം.
എരുമേലി പോലീസ് സ്റ്റേഷൻ റോഡിൽ ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഫർണിച്ചർ കടയിൽ നിന്നും തീ ഉയർന്നുവെങ്കിലും സമീപത്തുള്ള കടയിലേക്ക് തീ പടരാതിരുന്നത് അപകടം കുറച്ചുവെന്ന് സമീപത്തെ
സീസൺ കട നടത്തുന്ന ബാലൻ പറഞ്ഞു.കടക്കുള്ളിലേക്ക് തീ വരുന്നത് ശ്രദ്ധയിൽപ്പെടുകയും ബഹളം വച്ചതിനെ തുടർന്ന് ആളുകൾ ഓടിക്കൂടി വെള്ളം ഒഴിക്കുന്നതിനിടെ ഫയർ ഫോഴ്സ് എത്തുകയായിരുന്നു.ഫർണ്ണീച്ചർ നിർമ്മിക്കുന്ന കടയിലെ തടികളും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ട് അല്ലെന്ന് വൈദ്യുതി വകുപ്പ് പറഞ്ഞു.എരുമേലിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. എരുമേലി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.