Thursday, April 25, 2024
keralaNews

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സ്ഥിരമായ സ്‌കീം വേണമെന്ന് ഹൈക്കോടതി.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സ്ഥിരമായ സ്‌കീം വേണമെന്ന് ഹൈക്കോടതി.കെ.എസ്.ആര്‍.ടി.സിക്ക് പെട്ടെന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് കരുതുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.കെ.എസ്.ആര്‍ ടി സി യുടെ ആസ്തികളുടെ കണക്കെടുക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകാത്തതില്‍ കോടതി വിമര്‍ശനം രേഖപ്പെടുത്തി.കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇത് സംബന്ധിച്ച് സ്ഥിരം നയം രൂപീകരിക്കാന്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു.ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത മാസം 19 ലേക്ക് മാറ്റി.