Thursday, May 9, 2024
keralaNews

കോട്ടയത്ത് മണ്ണിനടിയില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി,
ബംഗാള്‍ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടര്‍ന്ന് നിഷാന്തിന്റെ അരഭാഗത്തിന് മുകളില്‍ വരെ ഉളള ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കാനുള്ള ശ്രമം നടക്കുന്നത്. കൂടുതല്‍ മണ്ണ് ഇടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെ ആണ് മണ്ണ് നീക്കുന്നത്. രക്ഷാ പ്രവര്‍ത്തകരോട് സംസാരിക്കുന്ന അവസ്ഥയിലായി സുശാന്ത്. മണ്ണിനടിയില്‍ കിടന്ന സമയം ഓക്‌സിജന്‍ നല്‍കിയിരുന്നു . ഡോക്ടര്‍മാരടക്കം വിപുലമായ മെഡിക്കല്‍ സംവിധാനങ്ങളും തയാറായി നില്‍ക്കുന്നുണ്ട്. ഒരു മണിക്കൂറിലേറെ കിടന്നിരുന്ന സുശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.