Friday, April 26, 2024
Local NewsNewsObituary

ബൈക്ക് അപകടത്തില്‍ പാണപിലാവ് സ്വദേശിയുടെ സംസ്‌ക്കാരം നാളെ

എരുമേലി: കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച പാണപിലാവ് സ്വദേശി കരിമാലിപ്പുഴ അനില്‍കുമാറിന്റെ (കെ എം സജി – 57 ) സംസ്‌ക്കാര ചടങ്ങുകള്‍ നാളെ 20 ന് വീട്ടുവളപ്പില്‍ നടക്കും. വടശ്ശേരിക്കരയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം രാവിലെ 10 മണിക്ക് പാണപിലാവ് ഭവനത്തില്‍ എത്തിച്ചേരുന്നതാണ്. ഭാര്യ.സുശീല മുണ്ടക്കയം പുതുപ്പറമ്പില്‍ കുടുംബാംഗമാണ് . മകന്‍ അജേഷ്. എരുമേലി – മുക്കൂട്ടുതറ റോഡില്‍ എം ഇ എസ് കോളേജിന് സമീപത്തുള്ള വളവിലായിരുന്നു കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. ശബരിമലയ്ക്ക് പോവുകയായിരുന്ന
തീര്‍ത്ഥാടകരായ കറുകച്ചാല്‍ നെടുംകുന്നം സ്വദേശികള്‍ സഞ്ചരിച്ച കാറിനടിയില്‍പ്പെട്ടാണ് അപകടം ഉണ്ടായത്.