Monday, May 6, 2024
keralaNewsObituary

വോട്ട് ചെയ്ത് മടങ്ങിയ രണ്ട് പേര്‍ കുഴഞ്ഞുവീണുമരിച്ചു

പാലക്കാട് : മലപ്പുറത്തും പാലക്കാട്ടും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു. മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂര്‍ വള്ളികാഞ്ഞീരം സ്‌കൂള്‍ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.