Friday, May 3, 2024
keralaLocal NewsNews

എക്സൈസ് ഓഫീസറെ വെട്ടിയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം.

വ്യാജവാറ്റ് ഉണ്ടെന്ന് രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച എയ്ഞ്ചൽവാലി വേങ്ങത്താനം അനിലിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസും എക്സൈസും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എക്സൈസ് ഓഫീസറെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വനത്തിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു വേങ്ങത്താനം അനിൽ. ഇതേ തുടർന്ന് ഇയാളുടെ ബന്ധുവീടുകളിൽ ഇന്നലെ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇയാളെ പറ്റി യാതൊരു സൂചനയും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. പ്രതി വനത്തിലെക്ക് ഓടി രക്ഷപ്പെട്ടതിനാൽ വനപാലകരുടെ കൂടി സഹായം തേടിയിരിക്കുകയാണ് പോലീസ് . ഇന്ന് വൈകിട്ട് വനപാലകരെ കൂടി ഉൾപ്പെടുത്തിയുള്ള സംഘം വനത്തിൽ തിരച്ചിൽ നടത്തും.