Saturday, April 27, 2024
indiakeralaNews

സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം

 

കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് ഇളവ് അനുവദിച്ചു. ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ രണ്ടു വരെ കണ്ടയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു.

കണ്ടയിന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം. ഓണത്തിന് കച്ചവടം പൊടിപൊടിക്കേണ്ട കാലത്ത് കോവിഡ് പ്രതിസന്ധി കാരണം വ്യാപാരികള്‍ നിരാശയിലായിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് അകത്തേക്കുള്ള പ്രവേശനം. എന്നാല്‍, അകത്തേക്ക് പ്രവേശിക്കുന്നവര്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ ഒരു സമയമാകും. ഇതോടെ ഒരുപാട് സമയം പുറത്ത് കാത്തിരിക്കേണ്ടി വരുന്നവര്‍ മുഷിയുമ്പോള്‍ മടങ്ങിപ്പോകാനും സാധ്യതയേറെയാണ്. ഇതിന് പ്രതിവിധിയായിട്ടാണ് പ്രവര്‍ത്തനസമയം നീട്ടണമെന്ന് വ്യാപാരികള്‍ ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.