Sunday, May 5, 2024
educationkeralaNews

അധ്യാപികയുടെ വാട്ട്സാപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി

ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ അധ്യാപികയുടെ ഫോണില്‍ വാട്‌സാപ് അകൗണ്ട് ഇല്ല. ഒടുവില്‍ പരാതിയെ തുടര്‍ന്ന് കുടുങ്ങിയത് വിദ്യാര്‍ഥിയും. വിദ്യാര്‍ഥി സ്വന്തം ഫോണിലേക്കാണ് അധ്യാപികയുടെ വാട്‌സ്ആപ് മാറ്റിയത്. എന്നാല്‍ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് കണ്ടത്തിയതോടെ അധ്യാപിക പരാതി പിന്‍വലിച്ചു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. സ്‌ക്രീന്‍ ഷെയറിങ് ആപ് ഉപയോഗിച്ച് അധ്യാപികയുടെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ വിദ്യാര്‍ഥികള്‍ക്ക് കാണുന്ന രീതിയിലാണ് ക്ലാസെടുത്തത്. അധ്യാപികയുടെ ഫോണിലേക്ക് വരുന്ന മെസേജ് നോടിഫികേഷനുകള്‍ സ്‌ക്രീനിന്റെ മുകളില്‍ കാണുന്നുണ്ടായിരുന്നു. അതിനിടെയാണ് ഒരു വിദ്യാര്‍ഥി അധ്യാപികയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം ഫോണില്‍ വാട്‌സാപ് അകൗണ്ട് തുറന്നത്.

മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടന്‍ അധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്‌ക്രീനിന്റെ മുകളില്‍ തെളിഞ്ഞത് ഓണ്‍ലൈന്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്‌സാപ് ആരംഭിക്കുകയും ചെയ്ത്. അധ്യാപിക ഫോണില്‍ ടു സ്റ്റെപ് വെരിഫികേഷന്‍ നടത്താത്തതിനാല്‍ പാസ്വേഡ് ഉണ്ടായിരുന്നില്ല.

എന്നാല്‍ അധ്യാപിക ക്ലാസ് കഴിഞ്ഞു വാട്‌സാപ് തുറന്നപ്പോഴാണ് സ്വന്തം ഫോണില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. അധ്യാപിക ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞതോടെ അധ്യാപിക പരാതി പിന്‍വലിക്കുകയും ചെയ്തു.