Sunday, May 5, 2024
keralaNews

എരുമേലി ശബരിമല വിമാനത്താവളം ; സ്ഥലമെടുപ്പിന്റെ അതിർത്തി നിർണ്ണയിക്കുന്ന സർവ്വെ നടപടി തുടങ്ങി

എരുമേലി : നിർദ്ദിഷ്ട  എരുമേലി ശബരിമല വിമാനത്താവളം പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്  സ്ഥലമെടുപ്പിന്റെ അതിർത്തി നിർണ്ണയിക്കുന്ന സർവ്വെ നടപടി തുടങ്ങി . പദ്ധതിയുടെ ഭാഗമായി വരുന്ന ചെറുവള്ളി തോട്ടത്തിന് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഏറ്റെടുക്കുന്നതടക്കം വരുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്ന നടപടിയാണ് ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരിക്കുന്നത്. പദ്ധതിക്കായി നേരത്തെ തയ്യാറാക്കിയ സർവ്വേയുടെ പ്ലാൻ അനുസരിച്ചുള്ള സാറ്റ് ലൈറ്റ് സർവ്വെയാണ് തുടങ്ങിയത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടമായി വരുന്ന എരുമേലി ലക്ഷം വീട് –  ഓരുങ്കൽ കടവ്  റോഡിലാണ് കിഴക്ക് ഭാഗത്ത് ലൈറ്റ് ഹൗസ് വരുന്നത്. 3500 മീറ്റർ നീളം വരുന്ന റൺെവെയുടെ  ഈ ഭാഗത്തെ
ലൈറ്റ് ന് 960 മീറ്റർ നീളവും , ചാരുവേലി ഭാഗത്ത്  പടിഞ്ഞാറ് വരുന്ന  ലൈറ്റ്ന് 480 മീറ്റർ നീള വുമാണ് വരുന്നത് . പദ്ധതിക്കായി 307 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ തീരുമാനിച്ചതെങ്കിലും 200 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 107 ഏക്കർ ഭൂമിയുടെ കുറവാണ്  വരുന്നത്. ഇത് സർവ്വേ നമ്പറിൽ വന്നിട്ടുള്ള  സാങ്കേതിക കണക്ക് വിത്യാസമാണെന്നും അധികൃതർ പറഞ്ഞു.റൺവെയുടെ വീതി 110 മീറ്റർ ഇപ്പോൾ കണക്കാക്കുന്നത് .
 ലൂയിസ് ബർഗ് ഏജൻസി പ്രതിനിധികളുടെ നേതൃത്വത്തിൽ എറണാകുളത്തുള്ള സ്വകാര്യ കമ്പനി  മെരിഡൈൻ യാണ് ഡി ജി പി എസ് എന്ന സാറ്റ് ലൈറ്റ് സംവിധാനം ഉപയോഗിച്ച് അതിർത്തി നിർണ്ണയിക്കുന്നത്. ഓരോ പോയിന്റും മാർക്ക് ചെയ്ത് നേരത്തെ
 തയ്യാറാക്കിയിട്ടുള്ള സ്കെച്ചിലെ പോയിന്റുമായി ബന്ധിപ്പിച്ചാകും സർവ്വെ നടത്തുക.
രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ശ്രമമെന്നും അധികൃതർ പറഞ്ഞു. സർവ്വേക്ക് നാല് സംഘങ്ങളാണ് വരുന്നതെന്നും ഇന്ന് ഒരു ടീമാണ് എത്തിയതെന്നും അധികൃതർ പറഞ്ഞു. നിർദ്ദിഷ്ട പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ട പരിഹാരം സംബന്ധിച്ച് 11( 1 ) നോട്ടിഫിക്കേഷൻ നടപടിക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂയെന്നുമാണ് അധികൃതർ പറയുന്നത്.എന്നാൽ ഒഴിവാക്കുന്ന സ്ഥലം സംബന്ധിച്ച്  അന്തിമ തീരുമാനവും  സർവ്വേ നടപടിക്ക് ശേഷമാകും തീരുമാനം ഉണ്ടാകുന്നത്. വിമാനത്താവളം പദ്ധതിയുടെ അതിർത്തി നിർണ്ണയിക്കുന്നതിനുള്ള പ്രാരംഭഘട്ടത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം എൽ എ , പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വികസന സമിതി കൺവീനർ ബിനോ ചാലക്കുഴി, മുൻ ഡെപ്യൂട്ടി കളക്ടറും, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ പ്രതിനിധിയുമായ അജിത്ത് കുമാറും , എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോസഫ് , അനുശ്രീ സാബു എന്നിവരും പങ്കെടുത്തു.