Friday, April 26, 2024
keralaNews

എരുമേലിയിൽ മകരവിളക്കിനെ വരവേറ്റ് പുണ്യം പൂങ്കാവനം

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെത്തിയ എരുമേലിയിൽ വലിയ അമ്പലവും, നടപ്പന്തലും പരിസരവും ശുദ്ധി സേവനടത്തി മകരവിളക്കിനെ വരവേറ്റ്  പുണ്യം പൂങ്കാവനം.ഇന്നലെ നടന്ന പരിപാടി പുണ്യം പൂങ്കാവന സംസ്ഥാന നോഡൽ ഓഫീസർ ഐജി  പി. വിജയൻ IPS ഉദ്ഘാടനം ചെയ്തു. എരുമേലി ഫയർഫോഴ്സ്, കുളപ്പുറം പുണ്യം ചാരിറ്റബിൾ ട്രസ്റ്റ്,  കൂവപ്പള്ളി പുണ്യം പൂങ്കാവനം വോളണ്ടിയേഴ്സ്, എരുമേലി റസിഡൻസ് അസോസിയേഷൻ, ആരോഗ്യവകുപ്പ്, വിശുദ്ധി സേനാംഗങ്ങൾ എന്നിവർ ശുദ്ധി സേവക്ക് നേതൃത്വം നൽകി. പുണ്യം പുങ്കാവനം ജില്ലാ കോർഡിനേറ്റർ  Rtd.S.I ഷിബു. M S,എരുമേലി കോർഡിനേറ്റർ നവാസ് K.I, വിശാൽ V.Nair, എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ വിശിഷ്ട അതിഥിയായി എത്തിയ  Dr. മുഹമ്മദ് ഖാന് പുണ്യം പൂങ്കാവന ഫോസ്റ്റർ നൽകി. FIRE FORCE  STO നന്ദകിശോർ നാഥ്,  ASTO അനിൽ ജോർജ് GR,   ASTO മെഹറുഫ്, സത്യപാലൻ, എരുമേലി SPO അരുന്ധതി, മെറീന, Residence അസോസിയേഷൻ  ഷാജിബോസിലെ, പുണ്യം പൂങ്കാവനം  Team അംഗങ്ങൾ  രാജൻ, മേരിക്കുട്ടി, വിനോദ്, രാജു, വിഷ്ണു, ഷെമീന, ഗീതമ്മ പൊൻകുന്നം ദീപ, വിശുദ്ധി സേന അംഗം ആനന്ദ് & Team എന്നിവർ ശുദ്ധി സേവയിൽ പങ്കെടുത്തു.
തുടർന്ന് എരുമേലി ഗസ്റ്റ് ഹൗസിൽ  എരുമേലി മുൻ പഞ്ചായത്ത് പ്രസിഡണ്ടും, സ്റ്റാൻഡിങ് കമ്മറ്റി അംഗവുമായ, കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നോഡൽ ഓഫീസറും ഐജിപിയുമായ  പി വിജയൻ.IPS അവർ കൾപദ്ധതിയെപ്പറ്റി വിശദീകരിക്കുകയും  ചർച്ചയിൽ എരുമേലി വലിയ അമ്പലത്തിന്റെ മുൻവശമുള്ള തോടുകൾ വൃത്തിയാക്കുന്നതിനും മാലിന്യ വിമുക്തമായ തീർത്ഥാടനത്തിന് ബോധവൽക്കരണം കൂടുതൽ ശക്തിപ്പെടുത്തുവാനും അതിന്റെ ഭാഗമായി എല്ലാം ഭവനങ്ങളിലും ഈ സന്ദേശം എത്തിക്കുന്നതിനും പുണ്യം പൂങ്കാവനത്തിന്റെ  പ്രവർത്തനങ്ങളും എരുമേലിയുടെ മത സൗഹാർദ്ദമായ പ്രവർത്തനങ്ങളും ലോകരാഷ്ട്രങ്ങളുടെ ഇടയിൽ എത്തിക്കുന്നതിനും  Inter national khan media ഏറ്റെടുത്ത് പ്രവർത്തിക്കുന്നതിനും തീരുമാനമായി.യോഗത്തിൽ എല്ലാ മത വിഭാഗങ്ങളും വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും വോളണ്ടിയേഴ്സും പങ്കെടുത്തു.