എരുമേലി: എരുമേലി സെന്റ്.തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം ഏപില്‍ 25 ന് ആരംഭിക്കുന്നു. ഹാന്‍ഡ് ബോള്‍, വോളിബോള്‍ എന്നിവയുടെ പരിശീലനമാണ് 25 ന് ആരംഭിക്കുക. ഫുട്‌ബോള്‍, അത്ലറ്റിക്‌സ് ഇവയുടെ പരിശീലനം മെയ് 8 ന് ആരംഭിക്കുന്നതാണ്. എരുമേലി സെന്റ് തോമസില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ക്കും പുതിയ അഡ്മിഷന്‍കാര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. അന്വഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9447572803