Sunday, May 5, 2024
keralaNews

എരുമേലി ഡിപ്പോയില്‍ ജീവനക്കാര്‍ ബസുകള്‍ കഴുകി വൃത്തിയാക്കി.

 

എരുമേലി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ജീവനക്കാര്‍ ബസ്സുകള്‍ കഴുകി വൃത്തിയാക്കി.കോവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ച എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുഴുവന്‍ ബസുകളും ജീവനക്കാര്‍ കഴുകി വൃത്തിയാക്കി.

മാസങ്ങളായി ഓടാതെ കിടന്ന ബസുകളാണ് യൂണിയനോ രാഷ്ട്രീയമോ വ്യത്യാസമില്ലാതെ ജീവനക്കാര്‍ ഒന്നടങ്കം ഇറങ്ങി കഴുകി വൃത്തിയാക്കിയത്.29ലധികം ബസ്സുകളാണ് ഡിപ്പോയിലുള്ളത്.എല്ലാ ബസ്സുകളും പൊതുഗതാഗതത്തിന് അനുയോജ്യമായ രീതി ബസുകളുടെ അകവും പുറവും കഴുകിവൃത്തിയാക്കുകയായിരുന്നു

.ബസുകള്‍ മുഴുവന്‍ ഓടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായാല്‍ ഉടനെ സര്‍വീസ് നടത്താന്‍ പറ്റുന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ആദ്യമായാണ് ഡിപ്പോയിലെ മുഴുവന്‍ ബസ്സുകളും ജീവനക്കാര്‍ ഒന്നടങ്കം കഴുകി വൃത്തിയാക്കുന്നത്.