Tuesday, May 7, 2024
keralaNewspolitics

എരുമേലിയില്‍ സിപിഎം സീറ്റ് നല്കിയില്ല ലീഗിന്റെ മുന്‍ വാര്‍ഡംഗത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം.

ഒറ്റ രാത്രി കൊണ്ട് ലീഗിന്റെ  മുന്‍ വാര്‍ഡംഗത്തെ കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥിയാക്കി  മത്സരിപ്പിക്കാനുള്ള എരുമേലി കോണ്‍ഗ്രസിലെ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ലീഗിന്റെ  പരാതിയെതുടര്‍ന്ന് എരുമേലി കോണ്‍ഗ്രസിലെ സീറ്റ് വിഭജനത്തിന് സംസ്ഥാന നേതൃത്വത്തിലെ ഉമ്മന്‍ചാണ്ടി ഇടപെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗിന്റെ തന്ത്രത്തിനു വഴങ്ങി  എരുമേലി ടൗണ്‍ സീറ്റ് ലീഗിന് നല്‍കാന്‍ ധാരണയായതായി സൂചന.മുന്‍ മുസ്ലിം ലീഗിന്റെ വാര്‍ഡ് അംഗവും -സിപിഎം സഹയാത്രികയുമായ സ്ഥാനാര്‍ത്ഥിക്ക് സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെത്തുടര്‍ന്നാണ്  കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ നടത്തിയ നീക്കം വിവാദമാകുകയായിരുന്നു.ഇതിനെതിരെയാണ് മുസ്ലിംലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

എരുമേലി കോണ്‍ഗ്രസിലെ സീറ്റ് വിഭജന ചര്‍ച്ചയിലെ പരാതി ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസിലേയും – മുസ്ലിം ലീഗിനെയും പ്രമുഖ നേതാക്കളായ ടോമി കല്ലാനി, പി എച്ച് അബ്ദുല്‍സലാം, അസീസ് എന്നിവരാണ് പങ്കെടുത്തത്.മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിംലീഗിന് നേര്‍ച്ചപ്പാറ,വാഴക്കാല എന്നീ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്.അതേസമയം യുഡിഎഫിലെ മറ്റൊരു ഘടക കക്ഷിയായ ആര്‍എസ്പിക്കും രണ്ടു സീറ്റാണ് കോണ്‍ഗ്രസ് നല്‍കുന്നത് .

ഇതിനെതിരെ മുസ്ലിം ലീഗ് കോണ്‍ഗ്രസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ  മുന്‍ വാര്‍ഡംഗത്തെ കോണ്‍ഗ്രസാക്കി മാറ്റാനുള്ള നീക്കം നടത്തിയത്. മുസ്ലിം ലീഗ് ശ്രീനിപുരം സീറ്റ് കൂടി ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്.ചില എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ
വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിട്ടുവീഴ്ചകള്‍ക്ക്
തയ്യാറാക്കുന്നതിനായി ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.ഇതടക്കമുള്ള പരാതിയാണ് ഉമ്മന്‍ചാണ്ടി ഇടപെടുന്നതെന്നും സൂചനയുണ്ട്.എന്നാല്‍ ചില സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസിലെ  ഒരു ഗ്രൂപ്പ് ഏകകണ്ഠമായി നിര്‍ദേശിച്ചിട്ടും ആ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിന് പിന്നിലും ദുരൂഹതയുണ്ട്.എരുമേലി ടൗണ്‍ അടക്കമുള്ള ചില സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കുമെന്ന് ഐ ഗ്രൂപ്പിന്റെ പരാതിയും ശക്തമായി നില നില്‍ക്കുകയാണ്.ഇതില്‍ എരുമേലി ടൗണ്‍ സീറ്റ് സ്ഥാനാര്‍ഥിയായി ഐ എന്‍ ടി യു സിയിലെ പ്രമുഖ നേതാവിന്റെ കാര്യം മാത്രമാണ് ധാരണയിലെത്തിയിരിക്കുന്നത്.എന്നാല്‍ കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയ കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു, ഇക്കാര്യമാണ് ഉമ്മന്‍ചാണ്ടിയും പരിഗണിക്കുന്നത്.