Friday, April 26, 2024
keralaNews

ശബരിമലയില്‍ മകരവിളക്കിനും 5000 തീര്‍ഥാടകരെ അനുവദിക്കുമെന്നു മന്ത്രി

 

ശബരിമലയില്‍ മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും 5000 തീര്‍ഥാടകരെ അനുവദിക്കുമെന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീര്‍ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ഇതര സംസ്ഥാന തീര്‍ഥാടകര്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്ത് പരിശോധന നടത്തണം- മന്ത്രി പറഞ്ഞു.