Sunday, April 28, 2024
keralaNews

സാമൂഹികമാധ്യമങ്ങൾ വഴി ദുഷ്പ്രചാരണം : പിസി ജോർജ്ജ് എം.എൽ.എ പരാതി നൽകി

സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നതിനും സമൂഹത്തിൽ വർഗ്ഗിയ ചേരിതിരിവ് ഉണ്ടാക്കി വർഗ്ഗീയ ലഹള ഉണ്ടാക്കുന്നതിന് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള വീഡിയോകളും ശബ്ദ സന്ദേശങ്ങളും എഡിറ്റ്‌ ചെയ്തും അല്ലാതെയും തനിക്കെതിരെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് പിസി ജോർജ് എം എൽഎ പോലീസിൽ പരാതി നൽകി.ഐ. റ്റി. ആക്ട് 66(a), കേരള പോലീസ് ആക്ട് 118(a), ഇന്ത്യൻ ശിക്ഷാ നിയമം 499,500,153(a) വകുപ്പുകൾ അനുസരിച് ജാമ്യമില്ല കുറ്റം ചുമത്തി കേസെടുക്കാവുന്ന പരാതിയാണ് നൽകിയിട്ടുള്ളത്. എംഎൽഎ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു.