Saturday, May 4, 2024
keralaLocal News

ടെമ്പോ ട്രാവലര്‍ വര്‍ക് ഷോപ്പിലേക്ക് ഇടിച്ച് കേറി നാലു വാഹനങ്ങള്‍ തകര്‍ത്തു.

ടെമ്പോ ട്രാവലര്‍ വര്‍ക് ഷോപ്പിലേക്ക് ഇടിച്ച് കേറി നാലു വാഹനങ്ങള്‍ തകര്‍ത്തു.എരുമേലി റാന്നി സംസ്ഥാനപാതയില്‍ കരിങ്കല്ലുംമൂഴി സമീപം ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം .                                                     

 

 

 

എരുമേലി ഭാഗത്തേക്ക്  വരികയായിരുന്നു ടെമ്പോ ട്രാവലര്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം വര്‍ക്ക് ഷോപ്പില്‍ പണിക്കായി കൊണ്ടുവന്ന മറ്റ് നാല് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.ആഹാര സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനമാണിത്.ഉച്ചയായിതിനാല്‍ വര്‍ക്ക് ഷോപ്പില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളുകള്‍ക്ക് പരിക്കില്ല. എന്നാല്‍ വാഹനങ്ങള്‍ നാലും തകര്‍ന്നു.