Thursday, May 2, 2024
keralaNews

ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

പാലക്കാട് ലക്കിടിയില്‍ ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പാലപ്പുറം വിളക്കിത്തല അജിത്ത്കുമാര്‍ (37), ഭാര്യ വിജി (34), മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണു നിഗമനമെന്നും വീട്ടില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.പുഴയുടെ കരയില്‍ ഇവരുടെ ചെരുപ്പും മറ്റും കണ്ടാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.