Monday, April 29, 2024
keralaNewsObituary

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു.

കോഴിക്കോട് :പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മല്‍ ജലീലിന്റെ മകന്‍ റിയാന്‍ അലിയാണ് (11) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മഠത്തുംപൊയില്‍കടവിനു സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പമാണ് റിയാന്‍ പുഴയില്‍ ഇറങ്ങിയത്. ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. റിയാന്റെ സുഹൃത്ത് രക്ഷപ്പെട്ടു.