Saturday, April 27, 2024
keralaLocal News

കോവിഡ് – 19 കൊടിതോട്ടത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 50 പേര്‍ക്ക് നെഗറ്റീവ്.

കോവിഡ് – 19 കൊടി തോട്ടത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 50 പേര്‍ക്ക് നെഗറ്റീവ് . എരുമേലി ഗ്രാമ പഞ്ചായത്തില്‍ ചില വാര്‍ഡുകളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കൊടിതോട്ടത്തില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ എരുമേലിയിലെ ചില വാര്‍ഡുകളില്‍ 15 ലധികം പേര്‍ക്കാണ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എരുമേലി പഞ്ചായത്തില്‍ കണ്ടേന്‍മെന്റ് സോണാക്കിയ നേര്‍ച്ചപ്പാറ വാര്‍ഡില്‍ ആളുകള്‍ വ്യാപകമായി പൊതു റോഡില്‍ ഇറങ്ങുന്നയും ആക്ഷേപമുണ്ട്. അടിയന്തിര ആശുപത്രി പോകേണ്ട ഘട്ടത്തില്‍ മാത്രം പോലീസിന്റെ നിര്‍ദ്ദേശാനുസരണം പുറത്തിറങ്ങാന്‍ അനുവാദമുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ചിലയാളുകള്‍ പൊതുനിരത്തില്‍ ഇറങ്ങുകയാണെന്നും പോലീസ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.

ആന്റിജന്‍ പരിശോധനയ്‌ക്കെത്തിയ നാട്ടുകാര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയത് ബി എം എസ് എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു. ബി എം എസ് എരുമേലി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സന്തോഷ് ഗ്രാമപഞ്ചായത്ത് അംഗം അന്നമ്മ രാജുവും ഇവരോടൊപ്പം ഉണ്ടായിയിരുന്നു.