Friday, May 17, 2024
keralaNews

പതിമൂന്നുകാരി പൊള്ളലേറ്റ് മരിച്ചു…

കണ്ണോത്ത് പടപ്പനാനിക്കല്‍ സെബാസ്റ്റ്യന്റെ മകള്‍ ഡെല്‍ന മരിയ സെബാസ്റ്റ്യന്‍ (13) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ് സ്റ്റൗവില്‍ നിന്നും വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് മരണം സംഭവിച്ചത്.ഏക മകളാണ്. മാതാവ് മിനി ഇസ്രായേലില്‍ ജോലി ചെയ്യുകയാണ് . കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിയ.സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍.