Monday, April 29, 2024
keralaNewsUncategorized

ഈരാറ്റുപേട്ടയില്‍ അഞ്ചംഗ സംഘം കവര്‍ച്ച കേസില്‍ അറസ്റ്റില്‍

കോട്ടയം: യുവാവിന്റെ ബാഗ് തട്ടിയെടുത്ത അഞ്ചംഗ സംഘം കവര്‍ച്ച സംഘം ഈരാറ്റുപേട്ടയില്‍ അറസ്റ്റില്‍. വിദേശ കറന്‍സിയുണ്ടെന്ന് കരുതി യുവാവിന്റെ ബാഗ് തട്ടിയെടുത്ത സംഘമാണ് അറസ്റ്റിലായത്. ബാഗില്‍ പണമോ വിദേശ കറന്‍സിയോ ഉണ്ടായിരുന്നില്ലെങ്കിലും കവര്‍ച്ച ശ്രമ കേസായതിനാല്‍ അഞ്ച് പേരും റിമാന്‍ഡിലായി. ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് നജാഫ്, ജംഷീര്‍ കബീര്‍, ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അഖില്‍ ആന്റണി, ഇടക്കൊച്ചി സ്വദേശി ശരത് ലാല്‍, ആലപ്പുഴ പെരുമ്പളം സ്വദേശി ഷിബിന്‍ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.  ഈ മാസം 19 ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ നടന്നു പോവുകയായിരുന്ന യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച ശേഷം അയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കവര്‍ന്നുകൊണ്ട് പോയത്. വിദേശ കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് യുവാവില്‍ നിന്നായിരുന്നു ബാഗ് തട്ടിയെടുത്തത്. ബാഗില്‍ വിദേശ കറന്‍സി ഉണ്ട് എന്ന ധാരണയിലായിരുന്നു കവര്‍ച്ച. എന്നാല്‍ ആ സമയം ബാഗില്‍ വിദേശ കറന്‍സി ഒന്നും സൂക്ഷിച്ചിരുന്നില്ല. ആക്രമണത്തിന് ഇരയായ യുവാവ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. ബാഗില്‍ പണം ഉണ്ടായിരുന്നില്ലെങ്കിലും പൊലീസ് കവര്‍ച്ച ശ്രമത്തിന് കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികളെ വിവിധ ഇടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ അഖില്‍ ആന്റണിക്ക് പൂച്ചാക്കല്‍, പനങ്ങാട് എന്നീ സ്റ്റേഷനുകളില്‍ മോഷണ കേസുകളും , മറ്റൊരു പ്രതിയായ ശരത് ലാലിന് പള്ളുരുത്തി സ്റ്റേഷനില്‍ രണ്ട് അടിപിടി കേസുകള്‍ നിലവിലുണ്ട്. പണം തട്ടിയെടുക്കല്‍, ഗൂഢാലോചന, സംഘം ചേരാല്‍, ആളെ തട്ടിക്കൊണ്ടുപോക്കല്‍ എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.