Sunday, May 5, 2024
keralaNewspolitics

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ വെട്ടി കൊലപ്പെടുത്തിയത് ആസൂത്രിതം: എം.വി.ജയരാജന്‍

കണ്ണൂര്‍ തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ വെട്ടി കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ഹരിദാസിന്റെ വീട്ടിലേക്കു കടപ്പുറത്തുനിന്ന് നടന്നു പോകാവുന്ന ദൂരമാണുള്ളത്.എന്നും നടന്നാണ് വീട്ടില്‍ പോകുന്നത്.ഇതു മനസ്സിലാക്കി ആര്‍എസ്എസുകാര്‍ പതിയിരുന്ന് ആയുധമെടുത്ത് ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം. പുന്നോലില്‍ സിപിഎംബിജെപി തര്‍ക്കം ഉണ്ടായിരുന്നെങ്കിലും പരിഹരിച്ചിരുന്നു. ഭൂമിക്കുതാഴെയാണ് സിപിഎം ക്ഷമിച്ചിരിക്കുന്നതെന്നും എം.വി.ജയരാജന്‍ വ്യക്തമാക്കി.

രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അരും കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്.വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോജരന്‍ സുരനും വെട്ടേറ്റു. വെട്ട് കൊണ്ട് ?ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു..