Thursday, April 25, 2024
InterviewkeralaNewspolitics

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ;പിന്‍മാറ്റങ്ങളുടെ കോണ്‍ഗ്രസ് നേതാവിന് ഇത്തവണയെങ്കിലും സീറ്റു കിട്ടുമോ ….. ?

സിപിഎമ്മിന്റെ കുത്തക സീറ്റായ എരുമേലി ടൗണ്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്  നീക്കം. 2000 മുതല്‍ 2015 വരെ തുടര്‍ച്ചയായി നാല് തവണ വിജയിച്ച സിപിഎമ്മിന്റെ കുത്തക സീറ്റ് ഇത്തവണ തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നത്.2000 ല്‍ സിപിഎം ഘടക കക്ഷിയായ എന്‍സിപി സീറ്റില്‍ അന്‍സല്‍ന ഹബീബ്  നൂറിലധികം വോട്ടുകള്‍ക്കും , 2005ല്‍ സിപിഎം നേതാവ് പി എ ഇര്‍ഷാദ് ഇരുന്നൂറില്‍ പരം വോട്ടുകള്‍ക്കും.2010 ല്‍ കെ.ആര്‍ അജേഷ് 26 വോട്ടുകള്‍ക്കും,2015ല്‍ ഫാരിസ് ജമാല്‍  രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് എരുമേലി ടൗണ്‍ 20  വാര്‍ഡില്‍ ജയിക്കുന്നത് . എന്നാല്‍ ഈ വാര്‍ഡ് തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിലെ പ്രമുഖനായ നേതാവിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ 28 വര്‍ഷം എരുമേലി കോണ്‍ഗ്രസില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്, ഐഎന്റ്റിയുസി നേതാവുകൂടിയായ നാസര്‍ പനച്ചിയാണ് ഇത്തവണ മത്സരരംഗത്ത് എത്തുന്നത്.1998 ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിലൂടെ എരുമേലി ടൗണ്‍ ബൂത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെത്തിയ നാസര്‍ പനച്ചി എന്ന കോണ്‍ഗ്രസ് നേതാവ് വളരെവേഗം കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനങ്ങളില്‍ എത്തിയെങ്കിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുക എന്ന ഭാഗ്യം മാത്രം അദ്ദേഹത്തെ തുണച്ചില്ല.ഐഎന്‍ടിയുസി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റായി എട്ട് വര്‍ഷം,ഐഎന്‍ടിയുസി എരുമേലി മണ്ഡലം പ്രസിഡന്റായി പത്തുവര്‍ഷവും ഇതേ കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.ഈ കാലയളവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സീറ്റുകള്‍ ഒഴിഞ്ഞു കൊടുത്ത നാസര്‍ പനച്ചി എന്ന കോണ്‍ഗ്രസ് നേതാവിനെ എരുമേലി ടൗണില്‍ മത്സരിപ്പിക്കാനുള്ള    കോണ്‍ഗ്രസിന്റെ നീക്കം ഇതിനോടകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിനും -ജൂനിയര്‍ നേതാവിനും വരെ മത്സര രംഗത്ത് നിന്നും വഴിമാറിക്കൊടുത്ത കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ തന്നെയാണ് നാസര്‍ പനച്ചിയെ കോണ്‍ഗ്രസ്  രംഗത്തിറക്കുന്നത്.

2005 എരുമേലി ബ്ലോക്കിലേക്ക് മത്സരിക്കാന്‍ എത്തിയപ്പോള്‍ എരുമേലിയിലെ  ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി എസ് ഷുക്കൂറിന് വേണ്ടി പിന്‍മാറി.2010 ല്‍ ശ്രീനിപുരം വാര്‍ഡില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസ് എത്തിയ അന്‍സാരി പാടിക്കലിന് വേണ്ടി പിന്മാറി . ഇതേ വര്‍ഷം ചേനപ്പാടി ബ്ലോക്കിലേക്ക് മത്സരിക്കാന്‍ തയ്യാറായി നോമിനേഷന്‍ നല്‍കിയപ്പോള്‍ ചില സമവാക്യങ്ങള്‍ പാലിക്കാന്‍ അഡ്വ.പി.ജിരാജിന് വേണ്ടി പിന്മാറി.2015 ല്‍ എരുമേലി ബ്ലോക്കില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവ് ബിനു മറ്റക്കരക്കുവേണ്ടി പിന്മാറി.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പകരക്കാരായി എത്തി മത്സരിച്ച മുഴുവന്‍ പേരും പരാജയത്തിന്റെ

കൈയ്പ്‌ നീര്‍ കുടിച്ചപ്പോള്‍ തിരിച്ചടിയായത് കോണ്‍ഗ്രസിനായിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയനായി പാര്‍ട്ടിയുടെ നിര്‍ദ്ദേശാനുസരണം എല്ലാം മത്സരങ്ങളില്‍ നിന്നും സ്വമേധയ പിന്മാറിയ നാസര്‍ പനച്ചിയെ ഇത്തവണ  എരുമേലി ടൗണ്‍ വാര്‍ഡില്‍ മത്സരിപ്പിക്കാനാണ്  കോണ്‍ഗ്രസിന്റെ   നീക്കം. അവസരങ്ങളെല്ലാം ദാനം ചെയ്തത നാസര്‍ പനച്ചിയെ പിന്‍ മാറ്റങ്ങളുടെ കസേരയില്‍ നിന്നും വിജയത്തിന്റെ കസേരയിലേക്ക് പിടിച്ചിരുത്താനാണ് കോണ്‍ഗ്രസ്ന്റ ശ്രമം.എന്നാല്‍ ഇനി ഇവിടെ നിന്ന് പിന്മാറുമോ -മാറ്റുമോ എന്നുള്ള ചോദ്യമാണ് അവശേഷിക്കുന്നത്.