Sunday, April 28, 2024
indiaNewspolitics

താമര കൊടി പാറിച്ച് ബിജെപി; യുപിയില്‍ ശക്തികൂട്ടി; മണിപ്പൂരിലും തെലുങ്കാനയിലും മുന്നേറ്റം

രാജ്യത്ത് താമര കൊടി പാറിച്ച് ബിജെപി. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വന്‍മുന്നേറ്റം. പതിനൊന്ന് സംസ്ഥാനങ്ങളില്‍ 59 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 46 സീറ്റിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശില്‍ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 21 ഇടത്തും ബിജെപിയാണ് മുന്നേറ്റം ഉണ്ടാക്കിയത്. മധ്യപ്രദേശില്‍ ഭരണം ഉറപ്പാക്കിയാണ് ബിജെപി വന്‍മുന്നേറ്റം ഉണ്ടാക്കിയത്.

ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. യുപിയില്‍ ഏഴില്‍ ആറ് മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. മണിപ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. തെലുങ്കാനയിലും ബിജെപിയാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.