Tuesday, May 14, 2024
indiaNews

എന്‍ഡിഎയ്ക്ക്ക്കുണ്ടായ മുന്നേറ്റത്തില്‍ അസ്വസ്ഥനായി രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) മുതിര്‍ന്ന നേതാവ് ലാലു പ്രസാദ് യാദവ്.

 

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ക്കുണ്ടായ മുന്നേറ്റത്തില്‍ അസ്വസ്ഥനായി രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) മുതിര്‍ന്ന നേതാവ് ലാലു പ്രസാദ് യാദവ്. എന്‍ഡിഎയ്ക്ക് വിജയം ഉറപ്പിച്ചുള്ള വാര്‍ത്തകള്‍ കണ്ടതോടെ ലാലുപ്രസാദ് ടെലിവിഷന്‍ ഓഫാക്കി മുറിക്ക് പുറത്തിറങ്ങി. 243 സീറ്റുകളില്‍ 123 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്.അഴിമിതിക്കേസില്‍ അറസ്റ്റിലായ ലാലുപ്രസാദ് ചികിത്സയ്ക്കായി നിലവില്‍ റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ലാലുവിനെ പുറത്തിറക്കാന്‍ ആര്‍ജെഡി ശ്രമിച്ചിരുന്നെങ്കിലും ഒരു കേസില്‍ ജാമ്യം വൈകിയതിനാല്‍ ഇതിന് കഴിഞ്ഞിരുന്നില്ല.
രാവിലെ മുതല്‍ തന്നെ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ക്കായി ലാലു പ്രസാദ് ടിവിക്ക് മുന്‍പിലായിരുന്നു. മഹാഗഡ്ബന്ധന്‍ സഖ്യത്തിന് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.എന്നാല്‍ എന്‍ഡിയുടെ ശക്തമായ മുന്നേറ്റം അദ്ദേഹത്തെ ക്ഷുഭിതനാക്കി. ശേഷം ടിവി ഓഫാക്കി അദ്ദേഹം ബംഗ്ലാവിന് പുറത്തിറങ്ങുകയായിരുന്നു.തേജസ്വി യാദവിന്റെ പിറന്നാള്‍ ദിനത്തില്‍ ബീഹാര്‍ വലിയ സമ്മാനം നല്‍കുമെന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പ്രഖ്യാപനം. ബീഹാറില്‍ അധികാരം ഉറപ്പിക്കാന്‍ ആകുമെന്നായിരുന്നു ലാലു പ്രസാദിന്റെ ആര്‍ജെഡി നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളും ഈ പ്രതീക്ഷയ്ക്ക് ബലം നല്‍കിയിരുന്നു.