Monday, May 13, 2024
keralaNewsObituary

കളമശേരിയില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയ 4 പേര്‍ മരിച്ചു; 2 പേര്‍ ആശുപത്രിയില്‍

എറണാകുളം; കളമശേരിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ അതിഥിത്തൊഴിലാളികളില്‍ 4 പേര്‍ മരിച്ചു.  ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. ഒരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം. ബംഗാളുകാരായ ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് മണ്ണിടിഞ്ഞത്.