Tuesday, April 30, 2024
keralaNewspolitics

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കി.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കി.കാലടി,നാലാഞ്ചിറ വാര്‍ഡുകളില്‍ പാര്‍ട്ടി മത്സരിക്കും.കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.ഡിസംബര്‍ എട്ട്,പത്ത്,പതിനാല് തിയ്യതികളിലാണ് വോട്ടെടുപ്പ്.ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍. കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കാന്‍ തീരുമാനമായി.