ന്യൂഡല്‍ഹി: സമൂഹത്തില്‍ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈദ് മുബാറക്!’ -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ബംഗ്ലാദേശില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സമാധാനവും ഐക്യവും നല്ല ആരോഗ്യവും സന്തോഷവും നേരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സ്നേഹത്തിന്റെയും അനുകമ്പയുടെയും പുത്തനുണര്‍വ് പകരുന്ന പെരുന്നാള്‍ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എന്റെ എല്ലാ പൗന്മാര്‍ക്കും പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാര്‍ക്കും എന്റെ ഹൃദയംഗമായ ആശംസകള്‍ അറിയിക്കുന്നു എ്ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.