Wednesday, May 15, 2024
indiaNewspolitics

ഡോ: രാജു നാരായണസ്വാമി ഇടപെട്ടു: ഗ്രാമവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പിന്‍വലിച്ചു

പശ്ചിമരാജസ്ഥാന്‍ : ഡോ: രാജു നാരായണാസ്വാമി ഇടപെട്ടു: ഗ്രാമവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പിന്‍വലിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ രാജുനാരായണ സ്വാമി ഇടപെട്ടതോടെ നയാജേട്ട് പുര ഗ്രാമവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തില്‍നിന്നു പിന്‍വാങ്ങി. മാറി മാറി വരുന്നസര്‍ക്കാരുകള്‍ തങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ഗ്രാമം ഒന്നടങ്കം നവംബര്‍ 25 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നത്.പശ്ചിമരാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളമാണ്. ഗ്രാമത്തില്‍ നേരിട്ടത്തിയ സ്വാമി, ജില്ലാകളക്ടര്‍ മുഖേന രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് ഗ്രാമീണര്‍ വോട്ട് ചെയ്യാമെന്ന് സമ്മതിച്ചത്.വരുന്ന സര്‍ക്കാര്‍ഏത്തന്നെആയാലും, കേന്ദ്രാവൃഷ് കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാം എന്നായിരുന്നു കളക്ടര്‍ നല്‍കിയ ഉറപ്പ്. ഗ്രാമത്തിലെ ഭൂരിഭാഗംജനങ്ങളും പട്ടികജാതിവിഭാഗത്തില്‍പെട്ടവരാണ്. പ്രത്യേക വീഡിയോ കോണ്‍ഫെറെന്‍സിങ് മുഖേന സ്ഥിതിവിലയിരുത്തിയ ഇലക്ഷന്‍ കമ്മീഷന്‍ സ്വാമിയുടെയും ജില്ലാകളക്ടര്‍ നിഷാന്ദ് ജയിനിന്റെയും റിട്ടേനിങ് ഓഫീസര്‍ കുസുമലതയുടെയും നടപടിയില്‍ തൃപ്തി രേഖപെടുത്തി.