Friday, May 3, 2024
HealthindiaNews

വായു മലിനീകരണം.ദില്ലി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഗുരുതര മലിനീകരണം തടയാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ഇന്നലെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് ഇന്നുമുതല്‍ അടച്ചിടും. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കാനാണ് ദില്ലി സര്‍ക്കാരിന്റെ ആലോചന. ഇന്ന് അക്കാര്യത്തില്‍തീരുമാനം ഉണ്ടായേക്കും.                                                                    വായു മലിനീകരണം തടയാന്‍ ദില്ലിയില്‍ രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കയിരുന്നു. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിച്ചിരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.സുപ്രീംകോടതി ഇടപെടല്‍. അടിയന്തര സാഹചര്യമാണ് ദില്ലിയിലെന്നും ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു. ഇന്നലെ വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. വായു നിലവാര സൂചിക 200ല്‍ താഴെയെത്തിക്കാന്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകണം. അതിനായി ലോക്ഡൗണ്‍ വരെ ആലോചിക്കണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം.