Friday, May 17, 2024
keralaNews

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപിന്റെ സംസ്‌കാരം നാളെ.

ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപിന്റെ (37) മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. ഡല്‍ഹിയില്‍നിന്നും മൃതദേഹം ഇന്നു രാത്രി കോയമ്പത്തൂരില്‍ എത്തിക്കും.ഇതുസംബന്ധിച്ച് കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് സന്ദേശം ലഭിച്ചു.ശനിയാഴ്ച രാവിലെ റോഡ് മാര്‍ഗം തൃശൂരിലെത്തിക്കും.പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 11ന് മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം പൊന്നൂക്കരയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.