Saturday, April 20, 2024
indiakeralaNews

ലൈംഗികവൃത്തികളിലേക്ക്  യുവതികളെ തള്ളിവിടുന്ന  തൃശൂർ സ്വദേശി  അറസ്റ്റിൽ

ചെന്നൈ : ചെന്നൈയിലെ വിവിധ മേഖലകളിൽ  ജോലി തേടിയെത്തുന്ന യുവതികൾക്ക്  കമ്പനികളിൽ ഉയർന്ന  ശമ്പളത്തിൽ ജോലിയും ,
സിനിമയിലും,  ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന മലയാളി യുവാവ്  പിടിയിൽ. തൃശൂർ മുരിയാട് സ്വദേശി കിരൺ കുമാർ (29) ആണ് ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ നിന്ന് അറസ്റ്റിലായത്. ചെന്നൈ അണ്ണാനഗർ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടിൽ ഇത്തരം ഇടപാടുകൾ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉൾപ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരൺ ഇടനിലക്കാരനായി നിന്നാണ് പെൺകുട്ടികളെ അപ്പാർട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നതെന്നും കണ്ടെത്തി. കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.