Thursday, May 9, 2024
keralaNewsObituary

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ പിടിയില്‍.

രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടം.ബൈക്ക് ഇടിച്ച് വീഴ്ത്തിയ ആള്‍ അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ ലാല്‍കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യ ലഹരിയില്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്.അതെസമയം ലാല്‍കുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് ലഭിച്ച സൂചന. വൈദ്യപരിശോധനയിലാണ് ഇവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.