Monday, May 20, 2024
keralaNewsObituary

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ടാം പ്രതി അറസ്റ്റില്‍

തൃശൂര്‍: യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസിലെ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ നസറുള്ളയെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

2004 ജൂണ്‍ 12 നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ നസറുള്ള വിചാരണ നടക്കുന്നതിനിടെയാണ് ഒളിവില്‍ പോയത്.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയുമാണ് നസറുള്ള മണികണ്ഠന്‍ കൊലക്കേസില്‍ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.

ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയാണ് അറസ്റ്റിലായ നസറുള്ള. കൊലാപതം നടക്കുമ്പോള്‍ പ്രതി എല്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്നു. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എന്‍.ഐ.എ.യും ചോദ്യംചെയ്യുകയാണ്.